സൊമാലിയയിലെ ഹോട്ടലിൽ ഭീകരാക്രമണം; അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: സൊമാലിയയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ സൊമാലിയയിലെ ജനങ്ങൾക്കും സർക്കാറിനും ഒപ്പമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

ഭീകരാക്രമണത്തിൽ 12 പേർ മരിച്ചിരുന്നു. 'മെഗാദിശുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരയായവരോടും കുടുംബത്തിനോടും അനുശോചനം അറിയിക്കുന്നു.'- വിദേശകാര്യമന്ത്രാലയ വക്താവ് അരിദാം ബാങ്ചി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് സൊമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലെ ഹയാത്ത് ഹോട്ടലിൽ ഭീകരാക്രമണമുണ്ടായത്. അൽ ഖാഇദയുമായി ബന്ധമുള്ള 'അൽ ശബാബ്' ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഹോട്ടലിലേക്ക് അതിക്രമിച്ചുകയറിയ തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരരുമായുള്ള 30 മണിക്കൂർ നീണ്ട പോരാട്ടം സുരക്ഷാസേന അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - India condemns terror attack on hotel in Somalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.