2023ൽ ജനസംഖ്യയിൽ ഇന്ത്യ​ ചൈനയെ മറികടക്കുമെന്ന് യു.എൻ റിപ്പോർട്ട്

യുനൈറ്റഡ് നാഷൻസ്: അടുത്ത വർഷത്തോടെഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യു.എൻ റിപ്പോർട്ട്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യു.എന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2022 നവംബർ 15ഓടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

1950 തൊട്ട് ഇതുവരെ ജനസംഖ്യ നിരക്കിൽ ചെറിയ തോതിലാണ് വർധന ഉണ്ടാകുന്നത്. 2030ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2050ഓടെ 970 കോടിയായിരിക്കും ജനസംഖ്യയെന്നും യു.എൻ വിലയിരുത്തുന്നു. 2080ഓടെ ലോക ജനസംഖ്യ 1040 ​കോടിയിലെത്തും. 2100 വരെ ജനസംഖ്യ നിരക്കിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും ഇതേ രീതിയിൽ തുടരുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ട്.

അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് കരുതുന്നത്. കോംഗോ, ഈജിപ്ത്, ഇത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംവർഷങ്ങളിൽ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - India Likely To Surpass China As Most Populous Country In 2023: UN Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.