വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നത് ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. എണ്ണ ഇറക്കുമതി വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ സഹായിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ജോ ബൈഡന്റെ വെർച്വൽ കൂടിക്കാഴ്ച നിർമാണാത്മകമായിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി വ്യക്തമാക്കി.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണയും വാതകവും വാങ്ങുന്നത് ഉപരോധങ്ങളുടെ ലംഘനമല്ല. റഷ്യയിൽനിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനത്തിൽ ഇന്ത്യക്കെതിരെ ഉപരോധത്തിന് തീരുമാനിച്ചിട്ടില്ലെന്നും വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.