വാഷിങ്ടൺ: റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ഇന്ത്യ എണ്ണവാങ്ങുന്നത് യു.എസ് ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് വൈറ്റ് ഹൗസ്. പ്രസ് സെക്രട്ടറി ജെൻ സാകി നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പാലിക്കണമെന്നാണ് ലോകരാജ്യങ്ങളോട് പറയാനുള്ളത്.
റഷ്യയിൽ നിന്നും കുറഞ്ഞവിലക്ക് എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം നിലവിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തിന് വിരുദ്ധമാണോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ മറുപടി. എന്നാൽ, ഇപ്പോൾ എഴുതുന്ന ചരിത്ര പുസ്തകങ്ങളിൽ എവിടെ നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
റഷ്യയെ പിന്തുണക്കുന്നത് യുക്രെയ്ൻ അധിനിവേശത്തിന് പിന്തുണ നൽകുന്നതിന് സമാനമാണ്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യു.എസ് പ്രസ് സെക്രട്ടറി പറഞ്ഞു. റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വൻതോതിൽ ഉയരുന്നതിനിടെയാണ് കുറഞ്ഞ വിലക്ക് എണ്ണയെന്ന റഷ്യയുടെ ഓഫർ സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.