സോൾ: പാകിസസ്താൻ-കാശ്മീർ ഐക്യദാർഢ്യ ദിനത്തെ പിന്തുണച്ച് പാക്കിസ്താനിലെ ഹ്യുണ്ടായ് ഡീലര്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാവായ ഹ്യുണ്ടായ് ഇന്ത്യക്കെതിരായ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ഫെബ്രുവരി അഞ്ചാം തീയതി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവായ ഹ്യുണ്ടായുടെ പാകിസ്താന്‍ ഡീലര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായതിനാല്‍ അതുമായി ബന്ധപ്പെട്ടതായിരുന്നു ട്വീറ്റ്. കശ്മരീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ സ്മരിക്കുന്നുവെന്നും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനെ പിന്തുണയ്ക്കുന്നുവെന്നും സൂചിപ്പിച്ചാണ് ഹ്യുണ്ടായ് ട്വീറ്റ് ചെയ്തത്.
വിവാദം ശക്തമായതോടെ ഇന്ത്യക്കാര്‍ ഹ്യുണ്ടായ് വാഹനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ചിലർ രംഗത്തെത്തി. 'ബോയ്കോട്ട് ഹ്യുണ്ടായ്' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായതോടെ ഹ്യുണ്ടായ് ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും ട്വീറ്റ് നീക്കം ചെയ്തിരുന്നു.
പാകിസ്താൻ ഹ്യുണ്ടായ് പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് മന്ത്രാലയം അംബാസഡർ ചാങ് ജെ-ബോക്കിൽ നിന്ന് വിശദീകരണം തേടി. തുടർന്ന് സിയോളിലെ ഇന്ത്യൻ അംബാസഡർ ശ്രീപ്രിയ രംഗനാഥനും ഹ്യുണ്ടായ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പാകിസ്താൻ ഹ്യുണ്ടായിയുടെ വിവാദ ട്വീറ്റ് മൂലം ഇന്ത്യക്കാര്‍ക്ക് വേദനയുണ്ടായതില്‍ ഖേദിക്കുന്നുവെന്നാണ് ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൊറിയന്‍ വിദേശകാര്യ മന്ത്രി ചുങ് ഇയു-യോങ് നടത്തിയ സംഭാഷണത്തിനിടെയായിരുന്നു ഖേദ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.