അഫ്ഗാൻ നഗരത്തിലെ ഇന്ത്യക്കാർക്ക് തിരികെയെത്താൻ നിർദേശം; പ്രത്യേക വിമാനം ഏർപ്പാടാക്കി

ന്യൂഡൽഹി: സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ വടക്കൻ അഫ്ഗാൻ നഗരമായ മ​സാ​റെ ശ​രീ​ഫിൽ നിന്ന് എത്രയും വേഗം തിരികെയെത്താൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം. ഇന്ന് പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വ​ട​ക്ക​ൻ അ​ഫ്​​ഗാ​നി​ലെ ​ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മ​സാ​റെ ശ​രീ​ഫ്​ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ത​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന്​ താ​ലി​ബാ​ൻ കഴിഞ്ഞ ദിവസം അ​റി​യി​ച്ചിരുന്നു.

മ​സാ​റെ ശ​രീ​ഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇന്ന് വൈകീട്ടാണ് ന്യൂഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുക.

സാഹചര്യം വഷളാകുന്നതിനിടെ കഴിഞ്ഞ മാസം കാണ്ഡഹാറിലെ കോൺസുലേറ്റിൽ നിന്ന് 50ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ പിൻവലിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.

അതേസമയം, അ​ഫ്​​ഗാ​ൻ സൈ​ന്യ​വു​മാ​യി ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ പ്ര​വി​ശ്യ​ക​ൾ താ​ലി​ബാ​ൻ പി​ടി​ച്ച​ട​ക്കി. നാ​ലു ദി​വ​സ​ത്തി​നി​ടെ ആ​റാ​മ​ത്തെ പ്ര​വി​ശ്യ ത​ല​സ്ഥാ​നം കീ​ഴ​ട​ക്കി​യ​താ​യി താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. വ​ട​ക്ക​ൻ അ​ഫ്​​ഗാ​നി​ലെ സ​മ​ൻ​ഗ​ൻ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​മാ​യ ഐ​ബ​ക്​ ന​ഗ​ര​മാ​ണ്​ ഒ​ടു​വി​ൽ താ​ലി​ബാ​ൻ സേ​ന​യു​ടെ പി​ടി​യി​ല​മ​ർ​ന്ന​ത്.

ഐ​ബ​കി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ താ​ലി​ബാ​ൻ നി​യ​​​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​താ​യി പ്ര​വി​ശ്യ കൗ​ൺ​സി​ല​ർ റാ​സ്​ മു​ഹ​മ്മ​ദും ര​ണ്ടു​ പാ​ർ​ല​മെൻറ്​​ അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു. കൂ​ടു​ത​ൽ സേ​ന​യെ അ​യ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​​പ്പെ​ട്ട​തോ​ടെ സൈ​ന്യം ന​ഗ​രം ഉ​പേ​ക്ഷി​ച്ച്​ കോ​ഹെ ബ​സ്​​ത്​ കു​ന്നി​ൻ​മു​ക​ളി​ലേ​ക്ക്​​ ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ന​ഗ​രം താ​ലി​ബാ​ൻ കീ​ഴ​ട​ക്കി​യ വി​വ​രം പ്ര​വി​ശ്യ​യു​ടെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ സ്ഥി​രീ​ക​രി​ച്ചു. ഗ​വ​ർ​ണ​റു​ടെ കാ​ര്യാ​ല​യ​മു​ൾ​പ്പെ​ടെ ത​ങ്ങ​ളു​ടെ നി​യ​​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന്​ താ​ലി​ബാ​ൻ വ​ക്താ​വ്​ ട്വീ​റ്റ്​ ചെ​യ്​​തു.

സ​മ​ൻ​ഗ​ൻ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​ത്തി​നു​​ പു​റ​മെ കു​ന്ദു​സ്, ത​ഖ​ർ, ജൗ​സ്​​ജാ​ൻ, സാ​രെ പു​ൽ, നിം​റു​സ്​ എ​ന്നി​വ​യാ​ണ്​ നാ​ലു ദി​വ​സ​ത്തി​നി​ടെ താ​ലി​ബാ‍െൻറ പി​ടി​യി​ലാ​യ​ത്. ഹെ​റാ​ത്ത്, കാ​ന്ത​ഹാ​ർ, ഹെ​ൽ​മ​ന്ദ്​ പ്ര​വി​ശ്യ​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Tags:    
News Summary - India Urges Its Nationals To Leave Afghanistan On "Special Flight" Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.