ഡബ്ലിൻ: ഇന്ത്യൻ വംശജനായ ലിയോ വരദ്കർ അയർലൻഡ് പ്രധാനമന്ത്രിപദത്തിലേക്ക് തിരിച്ചെത്തുന്നു. സഖ്യകക്ഷി ധാരണ പ്രകാരമാണ് രണ്ടര വർഷത്തിനുശേഷം നിലവിലെ പ്രധാനമന്ത്രി മിഖായേൽ മാർട്ടിനുപകരം അദ്ദേഹം ചുമതലയേൽക്കുന്നത്. ശനിയാഴ്ച സ്ഥാനകൈമാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സ്വവർഗാനുരാഗിയായ ലിയോ വരദ്കർ 2017 ജൂൺ മുതൽ 2020 വരെ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നു.
പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഗയേൽ പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് കൂട്ടുകക്ഷി ഭരണത്തിലേക്ക് നീങ്ങിയത്. 1960ൽ അയർലൻഡിലെ നഴ്സായിരുന്ന മിറിയത്തെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കിയ അശോക് വരദ്കറുടെ ഇളയ മകനാണ് ലിയോ വരദ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.