വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതി ഗുരുതരമാണെന്നും കേസുകൾ ഇതുവരെ അതിെൻറ ഉച്ചിയിൽ എത്തിയിട്ടില്ലെന്നും അമേരിക്കൻ സർക്കാർ. ഇന്ത്യയിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കുറയുന്ന അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നത് മഹമാരിയുടെ ഭീകരതവെളിവാക്കുന്നു എന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെൻറിെൻറ ആഗോള കോവിഡ് പ്രതികരണ വിഭാഗം കോഓഡിനേറ്റർ ഗെയിൽ ഇ സ്മിത്ത് വാഷിങ്ടണിൽ പറഞ്ഞു.
''ഏറെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യമാണിതെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി അവശ്യ െമഡിക്കൽ സാമഗ്രികൾ ഇന്ത്യയിലെത്തിക്കാൻ അമേരിക്കൻ സർക്കാർ നടപടിയെടുത്തു. പെട്ടെന്നുള്ള വ്യാപനത്തെ നേരിടാൻ ഓക്സിജൻ സംവിധാനങ്ങൾ, സുരക്ഷ കിറ്റുകൾ, വാക്സിൻ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ, പരിശോധന കിറ്റുകൾ എന്നിവ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കുകയാണ് ഞങ്ങൾ.'' -അവർ പറഞ്ഞു.
ഇതിനുപുറമെ, കാര്യക്ഷമമായ വിതരണത്തിന് ഇന്ത്യക്കകത്ത് ശരിയായ വിതരണ ശൃംഖല ഉറപ്പുവരുത്താനും യു.എസ് സർക്കാർ ശ്രമിക്കുന്നുണ്ട്. അത്യാവശ്യം േവണ്ട സാമഗ്രികളുടെ പട്ടിക ഇന്ത്യയിൽ നിന്ന് കിട്ടിയ ഉടൻ തന്നെ പ്രതികരിക്കാൻ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ട് എന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.