വൈറ്റ്​ ഹൗസിലെ അപൂർവ്വ ചടങ്ങിൽ ട്രംപിൽ നിന്നും യു.എസ്​ പൗരത്വം ഏറ്റുവാങ്ങി ഇന്ത്യൻ എഞ്ചീനിയർ

വാഷിങ്​ടൺ: പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപിൻെറ വൈറ്റ് ഹൗസിൽ നടന്ന അപൂർവ പൗരത്വദാന ചടങ്ങിൽ പ​ങ്കെടുത്ത്​ ഇന്ത്യൻ സോഫ്​റ്റ്​വെയർ എഞ്ചിനിയർ സുധാ സുന്ദരി നാരായണൻ. ​ൈവറ്റ്​ ഹൗസിൽ നടന്ന ചടങ്ങിൽ അഞ്ച് രാജ്യത്തിൽ നിന്നുള്ളവർക്കാണ്​ പൗരത്വം നൽകിയത്​. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷ​െൻറ രണ്ടാം ദിനമായ ചൊവ്വാഴ്​ച രാത്രിയാണ്​ ചടങ്ങ്​ നടന്നത്​.

ഇന്ത്യ, ബൊളീവിയ, ലെബനൻ, സുഡാൻ, ഘാന എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ ചടങ്ങിലേക്ക്​ ക്ഷണിക്കപ്പെട്ടിരുന്നത്​. ചടങ്ങിൽ ആഭ്യന്തര സുരക്ഷാ ആക്​റ്റിങ്​ സെക്രട്ടറി ചാഡ് വുൾഫ് ചൊല്ലികൊടുത്ത സത്യവാചകം ചൊല്ലി പ്രസിഡൻറിൽ നിന്നും പൗരത്വ സർട്ടിഫിക്കറ്റ്​ ഏറ്റുവാങ്ങി. .

ഇന്ത്യൻ വസ്​ത്രപാരമ്പര്യത്തി​െൻറ ഭാഗമായ സാരി ധരിച്ചാണ്​ സുധ വേദിയിലെത്തിയത്​. 13 വർഷം ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്തിയ സുധ സുന്ദരി നാരായണൻ അത്ഭുതകരമായ വിജയമാണ്​ നേടിയിട്ടുള്ളതെന്ന്​ ട്രംപ് പറഞ്ഞു. "സുധ ഒരു കഴിവുള്ള സോഫറ്റ്​ വെയർ ഡെവലപ്പർ ആണ്​. അവരും ഭർത്താവും സുന്ദരികളായ രണ്ട് കുട്ടികളെ വളർത്തുന്നു. രാജ്യത്തിന്​ വേണ്ടി പ്രവർത്തിക്കുന്നതിൽ വളരെ നന്ദി, അഭിനന്ദനങ്ങൾ."- ട്രംപ്​ കൂട്ടിച്ചേർത്തു.

അഞ്ച് പുതിയ അംഗങ്ങളെ കൂടി മഹത്തായ അമേരിക്കൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഇവർ ദൈവത്തിൻെറ ഭൂമിയുടെ ഏറ്റവും മഹത്​ രാജ്യമായ അമേരിക്കയുടെ സഹപൗരന്മാരാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കൻ പൗരന്മാർക്കുള്ള നിയമങ്ങൾ പാലിച്ചു, അനുസരിച്ചും, രാജ്യത്തിൻെറ ചരിത്രം പഠിച്ചും, അമേരിക്കൻ മൂല്യങ്ങൾ സ്വീകരിച്ചും, സമഗ്രതയുള്ള വ്യക്തികളാണെന്ന്​ തെളിയിച്ചവരാണ്​ ഇവർ. അത്​ അത്ര എളുപ്പമല്ല. ലോകത്തെവിടെയും ഏറ്റവും വിലമതിക്കപ്പെടുന്നതും അമൂല്യവുമായ സ്വത്ത് നിങ്ങൾ നേടിയിട്ടുണ്ട്. ഇതിനെ അമേരിക്കൻ പൗരത്വം എന്ന് വിളിക്കുന്നു. ഉയർന്ന ആദരവോ വലിയ പദവിയോ അല്ല, ഇവരുടെ പ്രസിഡൻറായിരിക്കുകയെന്നത് ഒരു ബഹുമതിയാണ്- യു.എസ്​ പൗരത്വം നേടിയവരെ ട്രംപ്​ അഭിനന്ദിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.