ഇംഗ്ലണ്ടിലെ 'പുറംനാട്ടുകാരിൽ' ഏറ്റവുമധികം ഇന്ത്യക്കാർ

ലണ്ടൻ: ഇംഗ്ലണ്ടിലും വെയ്ൽസിലും ജീവിക്കുന്ന ആറിലൊരാൾ രാജ്യത്തിനു പുറത്ത് ജനിച്ചവർ. ഇതിൽ ഏറ്റവുമധികം ഇന്ത്യക്കാരാണ്-1.5 ശതമാനം പേർ. കഴിഞ്ഞ വർഷത്തെ 'നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്' കണക്കനുസരിച്ചാണിത്. 9,20,000 ഇന്ത്യക്കാരാണ് ഇവിടെ കഴിയുന്നത്. തൊട്ടുപിന്നിൽ 7,43,000 പേരുമായി പോളണ്ടാണുള്ളത്.

പാകിസ്താനിൽ ജനിച്ച 6,24,000 പേരും ലണ്ടനിലും വെയ്ൽസിലുമായി കഴിയുന്നു. ജനസംഖ്യയിൽ പുറംരാജ്യങ്ങളിൽ ജനിച്ചവരുടെ നിരക്കിൽ വലിയ വർധനയാണുണ്ടായതെന്ന് കണക്കുകൾ പറയുന്നു. 2011ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2.5 ദശലക്ഷം പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള കണക്കിലും പുറംനാടുകളിൽനിന്നുള്ള ജനസംഖ്യയിൽ മുന്നിൽ ഇന്ത്യയും പോളണ്ടും പാകിസ്താനുമായിരുന്നു.

പുതിയ കണക്കിൽ യു.കെ പൗരത്വമില്ലാതെ, മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ടുമായി ഇംഗ്ലണ്ടിൽ കഴിയുന്നവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാർ. ഈ തരത്തിൽ ഇംഗ്ലണ്ടിൽ കഴിയുന്ന 3,69,000 പേരാണുള്ളത്. കുടിയേറ്റത്തിൽ കോവിഡ് കാലത്ത് കുറവുണ്ടായതായും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Indians are the largest 'foreigners' in England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.