വാഷിങ്ടൺ: കോവിഡ് 19ന്‍റെ പിടിയിൽ അമരുന്ന ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ പിന്തുണക്കാൻ യു.എസ് പ്രതിജ്ഞാബദ്ധരാണെന്നും കമല ഹാരിസ് പറഞ്ഞു.
ജീവഹാനി കണക്കിലെടുക്കുേമ്പാൾ വലിയ ദുരന്തമാണ് ഇന്ത്യ നേരിടുന്നതെന്ന കാര്യത്തിൽ തർക്കമില്ല. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയെ പിന്തുണക്കാൻ പ്രതിജ്ഞബദ്ധരാണ് -ഒഹിയോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അവർ പറഞ്ഞു.
പി.പി.ഇ കിറ്റും മറ്റു അവശ്യവസ്തുക്കളും നമ്മൾ നേരത്തേ തന്നെ എത്തിച്ചു. പക്ഷേ സ്ഥിതിഗതികൾ പരിതാപകരമാണെന്നും അവർ പറഞ്ഞു.
യു.എസിന്‍റെ ആദ്യഘട്ട മെഡിക്കൽ സഹായം കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയിരുന്നു. ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ഓക്സിജൻ ജനറേഷൻ യൂനിറ്റുകൾ, പി.പി.ഇ കിറ്റുകൾ, വാക്സിൻ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയാണ് അവരുടെ വ്യോമസേന വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. അടുത്ത ആഴ്ച അടുത്ത ഘട്ട സഹായമെത്തുമെന്നാണ് വിവരം.
യു.എസ് ചൊവ്വാഴ്ച മുതൽ ഇന്ത്യയിലേക്ക് യു.എസ് പൗരന്മാരോട് യാത്ര ചെയ്യരുതെന്നും ഇന്ത്യയിലുള്ളവർ എത്രയും വേഗം നാട്ടിലെത്തണമെന്ന് നിർദേശിക്കുകയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.