ചന്ദ്രയാൻ നേട്ടം ആഘോഷിച്ച് പാക് പത്രങ്ങൾ; വാർത്തക്ക് ഒന്നാം പേജ് കവറേജ്

ഇസ്‍ലാമാബാദ്: ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം തണുത്തുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്റെ ചരിത്രവിജയം ആഘോഷിച്ച് പാകിസ്താൻ പത്രങ്ങൾ. ചന്ദ്രയാൻ വാർത്തക്ക് ഒന്നാം പേജ് കവറേജാണ് പാക് പത്രങ്ങൾ നൽകിയത്.

‘ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ’ എന്നാണ് മിക്ക പത്രങ്ങളും ഓൺലൈൻ സൈറ്റുകളും തലക്കെട്ട് നൽകിയത്. ദ ഡോൺ, ദ ന്യൂസ് ഇന്റർനാഷനൽ, ബിസിനസ് റെക്കോഡർ ഉൾപ്പെടെയുള്ള പത്രങ്ങളും ജിയോ, ദുനിയ ന്യൂസ് ചാനലുകളും പ്രത്യേക വാർത്തകൾ നൽകി.

ഇംറാൻ ഖാൻ സർക്കാറിലെ വാർത്താ പ്രക്ഷേപണ മന്ത്രിയായിരുന്ന ഫവാദ് ചൗധരി, ഐ.എസ്.ആർ.ഒക്കിത് ചരിത്രമുഹൂർത്തമാണെന്നാണ് പ്രതികരിച്ചത്. സ്വപ്നങ്ങളുള്ള യുവ ശാസ്ത്രജ്ഞർ അടക്കമുള്ള പുതുതലമുറക്കാണ് ലോകത്തെ മാറ്റാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India's moon landing gets front-page coverage in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.