രഹസ്യാന്വേഷണ ഏജൻസി ഇടപെടൽ: നടപടി ആവശ്യപ്പെട്ട് പാക് ജഡ്ജിമാർ

ഇസ്‍ലാമാബാദ്: ജുഡീഷ്യറിയുടെ കാര്യങ്ങളിൽ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ ഇടപെടുന്നതിനെതിരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ (എസ്.ജെ.സി) നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇസ്‍ലാമാബാദ് ഹൈകോടതിയിലെ ജഡ്ജിമാർ.

ഇസ്‍ലാമാബാദ് ഹൈകോടതിയിലെ ആറു ജഡ്ജിമാരാണ് ഇതുസംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് കാസി ഫയീസ് ഈസ അധ്യക്ഷനായ സുപ്രീം ജുഡീഷ്യൽ കൗൺസിലിന് നൽകിയത്. ജുഡീഷ്യൽ കാര്യങ്ങളിൽ എക്സിക്യൂട്ടിവിന്റെയും ഏജൻസികളുടെയും ഇടപെടലുണ്ടാവുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ജഡ്ജിമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Intelligence agency interference: Pakistan judges demand action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.