ഹേഗ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. റഷ്യൻ ചിൽഡ്രൻസ് റൈറ്റ് കമീഷണർ മരിയ ലവോവക്കെതിരെയും കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. യുക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് വാറന്‍റ്.
യുക്രെയ്നിൽ 2022 ഫെബ്രുവരി 24 മുതൽ ഇത്തരം യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.