ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് അന്‍റോണിയോ ഗുട്ടറസ്; ‘മനുഷ്യാവകാശ നിയമം ഹോട്ടൽ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാൻ’

കാഠ്മണ്ഡു: ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ നടത്തിയ ഇസ്രായേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. മനുഷ്യാവകാശ നിയമം ഹോട്ടൽ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാനെന്ന് ഗുട്ടറാസ് കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അവഗണിക്കാൻ കഴിയുന്നതല്ല. ഇതൊരു ഹോട്ടൽ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാൻ. വ്യത്യസ്തത, ആനുപാതികത, മുൻകരുതൽ എന്നീ തത്വങ്ങൾ എല്ലാ കക്ഷികളും പാലിക്കണം. സംഘർഷം ഒഴിവാക്കാൻ എല്ലാ നേതാക്കളും പരമാവധി സംയമനം പാലിക്കണമെന്നും ഗുട്ടറാസ് ആവശ്യപ്പെട്ടു.

സംഘർഷത്തിന്‍റെ ആഘാതം തുടക്കം മുതൽ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഇരുവശത്തുമുള്ള സിവിലിയൻമാരുടെ സംരക്ഷണം പരമപ്രധാനവും എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടേണ്ടതുമാണ്. ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്കയുണ്ട്, ഇതിൽ ഇസ്രായേൽ കരയാക്രമണം വ്യാപിപ്പിക്കുന്നതും വ്യോമാക്രമണം ശക്തിപ്പെടുത്തുന്നതും ഇസ്രായേലിന് നേരെയുള്ള റോക്കറ്റ് ആക്രമണവും ഉൾപ്പെടുന്നു.

സാധാരണക്കാരായ ബന്ദികളെ ഹമാസ് നിരുപാധികം മോചിപ്പിക്കണം. ഗസ്സയിൽ സിവിലിയന്മാരെ കൊലപ്പെടുന്നതിനെ ശക്തമായി അപലപിച്ച ഗുട്ടറാസ്, കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ട് സ്ത്രീകളും കുട്ടികളുമാണെന്ന റിപ്പോർട്ടിൽ നിരാശനാണെന്നും വ്യക്തമാക്കി.

ഗസ്സക്കുള്ള മാനുഷിക സഹായത്തിന്‍റെ തോതിൽ ഗുട്ടറാസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത് തികച്ചും അപര്യാപ്തമാണെന്നും മാനുഷിക ദുരന്തം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ പരിഭ്രാന്തിയുണ്ടെന്നും ഗുട്ടറാസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - International humanitarian law not an a la carte menu, cannot be applied selectively: UN Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.