ഡമസ്കസ്: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മുതിർന്ന ഫലസ്തീൻ അധികൃതരുമായി സിറിയയിൽവെച്ച് കൂടിക്കാഴ്ച നടത്തി. വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഗസ്സയിലെയും സ്ഥതിഗതികൾ ഇറാൻ പ്രസിഡന്റിനെ ധരിപ്പിച്ചതായി ഡമസ്കസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ പ്രതിനിധി ഖാലിദ് അബ്ദുൽ മജീദ് പറഞ്ഞു.
ഇറാൻ നൽകുന്ന പിന്തുണക്ക് ഫലസ്തീൻ പ്രതിനിധികൾ നന്ദി രേഖപ്പെടുത്തി. ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഫലസ്തീനുള്ള സഹായവും പിന്തുണയും തുടർന്നും നൽകുമെന്ന് ഇബ്രാഹിം റൈസി വാഗ്ദാനം ചെയ്തതായി പ്രതിനിധികൾ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇറാൻ പ്രസിഡന്റ് സിറിയയിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് എണ്ണ ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണത്തിന് കരാർ ഒപ്പുവെച്ചു. സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.