മസ്ഊദ് പെസശ്കിയാൻ

യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരും -മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്‍റ്

യുനൈറ്റഡ് നേഷൻസ്: പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസശ്കിയാൻ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പശ്ചിമേഷ്യയിൽ അസ്ഥിരതയുണ്ടാവാൻ കാരണക്കാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനത്തിൽ മുന്നോട്ട് പോകണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘർഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണ്' -അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇറാൻ ഭാഗമാകുമോയെന്ന ചോദ്യത്തിന് പെസശ്കിയാൻ വ്യക്തമായ മറുപടി നൽകിയില്ല.

അതേസമയം, ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന പേരിൽ ല​ബ​നാ​നി​ലെ ജനവാസ കേന്ദ്രങ്ങളിൽ ഇ​സ്രാ​യേ​ൽ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവർ 492ലേറെയായി. 1,645 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് തിരിച്ചടിയായി ഗ​ലീ​ലി, ഹൈ​ഫ ന​ഗ​ര​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങളിലേ​ക്ക് ഉൾപ്പെടെ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹി​സ്ബു​ല്ല അ​വ​കാ​ശ​പ്പെ​ട്ടു.

2006നു​ശേ​ഷം ല​ബ​നാ​നിനുനേരെയുണ്ടായതിൽ ഒരുദിവസം ഏ​റ്റ​വും കൂ​ടു​ത​ലാ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തെ യു​ദ്ധ പ്ര​ഖ്യാ​പ​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാണ് ഹി​സ്ബു​ല്ലയുടെ തു​റ​ന്ന യു​ദ്ധപ്ര​ഖ്യാ​പനം. വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഇ​സ്രാ​യേ​ൽ സേ​നാ​വി​ന്യാ​സം ശ​ക്ത​മാ​ക്കി​യ​തും ടാ​ങ്കു​ക​ൾ സ​ജ്ജീ​ക​രി​ച്ച​തും ക​ട​ന്നു​ക​യ​റ്റം സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ക​ര​യാ​ക്ര​മ​ണം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാണ് ഇ​സ്രാ​യേ​ൽ പ​റ​യു​ന്നത്. യു​ദ്ധ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഉ​ൾ​പ്പെ​ടെ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫലമുണ്ടായില്ല.

Tags:    
News Summary - Iran president warns of 'irreversible' consequences of wider regional war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.