തെഹ്റാൻ: ഇറാനും വെനിസ്വേലയും 20 വർഷത്തേക്കുള്ള സഹകരണ കരാറിൽ ഒപ്പുവെച്ചു. എണ്ണ, പെട്രോ കെമിക്കൽ വ്യവസായം, സൈനിക, സാമ്പത്തിക മേഖലകളിൽ സഹകരണത്തിനാണ് കരാർ.
ഇറാനിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ വെനിസ്വേല പ്രസിഡന്റ് നികോളാസ് മദൂരോയും പ്രസിഡന്റ് ഇബ്രാഹീം റൈസിയുമാണ് കരാറിൽ ഒപ്പുചാർത്തിയത്.
യു.എസിന്റെ ഉപരോധം നേരിടുന്ന രാജ്യങ്ങളാണ് ഇറാനും വെനിസ്വേലയും. ഇത് നേരിടാനുള്ള സംയുക്തശ്രമങ്ങൾ നടത്തുമെന്ന് സംയുക്ത വാർത്തസമ്മേളനത്തിൽ ഇരുനേതാക്കളും വ്യക്തമാക്കി.
ഉപരോധത്തിൽ ഉഴലുമ്പോൾ എണ്ണ നൽകി സഹായിച്ച ഇറാന് മദൂരോ നന്ദി പറഞ്ഞു. ഇന്ധനക്ഷാമം നേരിടുന്ന വെനിസ്വേലക്ക് ഏറെ സഹായകരമായിരുന്നു ഇറാന്റെ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.