ഇറാൻ വിദേശകാര്യ മന്ത്രി 29ന് പാകിസ്താൻ സന്ദർശിക്കും

തെഹ്റാൻ: ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ ജനുവരി 29ന് പാകിസ്താൻ സന്ദർശിക്കും. സ്ഥാനപതിമാരെ തിരിച്ചുവിളിച്ച തീരുമാനം പിൻവലിക്കാൻ ധാരണയായി.

കഴിഞ്ഞയാഴ്ച ഇറാൻ പാകിസ്താനിൽ വ്യോമാക്രമണം നടത്തിയതും പാകിസ്താൻ തിരിച്ചടിച്ചതുമാണ് ബന്ധത്തിൽ ഉലച്ചിലുണ്ടാകാനും സ്ഥാനപതികളെ തിരിച്ചുവിളിക്കാനും കാരണമായത്.

പിന്നീട് കൂടുതൽ ഏറ്റുമുട്ടലിലേക്ക് പോകാതെ ഒത്തുതീർപ്പിലെത്തി. കഴിഞ്ഞ ദിവസം പാക്, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചിരുന്നു.

Tags:    
News Summary - Iran's Foreign Minister will visit Pakistan on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.