ന്യൂഡൽഹി: യു.കെയിൽ വോൾവർഹാംപ്റ്റണിൽ നിന്ന് 6500 കി.മീ നടന്നാണ് ഇറാഖി-കുർദിഷ് വംശജനായ ആദം മുഹമ്മദ് ഇത്തവണ മക്കയിൽ എത്തിയത്. 10 മാസവും 25 ദിവസവും എടുത്ത് നെതർലന്റ്സ്, ജർമനി, ഓസ്ട്രിയ, ഹങ്കറി, സെർബിയ, ബൾഗേറിയ, തുർക്കി, ജോർഡൻ എന്നീ രാജ്യങ്ങളിലൂടെയാണ് ആദം സൗദി അറേബ്യയിൽ ഹജ്ജിനായി എത്തിയത്. 2021 ആഗസ്റ്റ് ഒന്നിന് തുടങ്ങിയ യാത്രയുടെ വിവരങ്ങൾ ടിക് ടോക്കിലൂടെ ആദം തന്നെ പങ്കുവെക്കുന്നുണ്ടായിരുന്നു.
പേരും പ്രശസ്തിക്കും വേണ്ടിയല്ല പകരം അധ്യാത്മികത, പരസ്പര സ്നേഹം, സമാധാനം, സമത്വം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കാൽനട യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 'ഗോ ഫണ്ട് മി' എന്ന പേരിൽ സമൂഹമാധ്യമത്തിൽ തുടങ്ങിയ പേജ് അഞ്ച് ലക്ഷത്തിൽ പരം ആളുകളാണ് പിന്തുടരുന്നത്.
300 കിലോഗ്രാം തൂക്കം വരുന്ന, സ്വയം നിർമിച്ച ഒരു കൂടയുമായായിരുന്നു ആദത്തിന്‍റെ തീർത്ഥാടനം. ഇസ്ലാം മത വചനങ്ങൾ സ്പീക്കറിലൂടെ വെച്ചായിരുന്നു യാത്ര. കഴിഞ്ഞ മാസമാണ് ആദം യാത്ര പൂർത്തിയാക്കിയത്. സൗദിയിലെ മീഡിയ മന്ത്രിയായ മാജിദ് ബിൻ അബ്ദുല്ല അൽ-ഖസബി ആദത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.