വാഷിങ്ടൻ ഡി.സി: സിൻജിയാങ്ങിലെ ഉയ്ഗൂർ മുസ്‌ലിംകളോട് ചൈന നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ ഇസ്ലാമിക ലോകം ഒന്നിക്കണമെന്ന് അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ റൂഷൻ അബ്ബാസ്. ഉയ്ഗൂർ മുസ്‌ലിംകൾക്കെതിരെ കമ്മ്യൂണിസ്റ്റ് ചൈന നടത്തുന്ന വംശഹത്യക്കെതിരെ ലോകം കണ്ണടക്കുകയാണെന്നും അവർ പറഞ്ഞു.
'ലക്ഷക്കണക്കിന് ഉയ്ഗൂർകാരെ തടങ്കൽപ്പാളയങ്ങളിലാക്കിയിരിക്കുന്നു. അവരുടെ മതം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. അവയവങ്ങൾ കവർച്ചചെയ്യുന്നു, മുടി വിൽക്കുന്നു, നമ്മുടെ ആളുകൾ വംശഹത്യ നേരിടുകയാണ്' ഉയ്ഗൂർ വംശജകൂടിയായ റൂഷൻ അബ്ബാസ് പറയുന്നു. 'കാമ്പെയിൻ ഫോർ ഉയ്ഗൂർ'എന്ന കൂട്ടായ്മയുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് റൂഷൻ.
ചില്ലറ സാമ്പത്തിക ലാഭത്തിനായി ഗൾഫ് രാജ്യങ്ങൾ ചൈനയുടെ വംശഹത്യയെക്കുറിച്ച് നിസ്സംഗത പുലർത്തുന്നതായും അവർ പറഞ്ഞു. ഉയ്ഗൂർ വിഷയത്തിലെ ഒാർഗനൈസേഷൻ ഒാഫ് മുസ്ലിം കോർപ്പറേഷൻ(ഒ.െഎ.സി)യുടെ ഇരട്ടത്താപ്പിനെതിരേയും റൂഷൻ ആഞ്ഞടിച്ചു. വിഷയത്തിലെ പാകിസ്ഥാെൻറ നിലപാടിനേയും അവർ ചോദ്യം ചെയ്യുന്നു.
'ചൈനയുമായുള്ള ബന്ധം സ്വന്തം പ്രയോജനത്തിന് മാത്രമാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇത് വഡ്ഡിത്തമാണ്. ചൈനയുടെ കോളനിയായി മാറുകയാണ് പാകിസ്ഥാൻ. ചൈനീസ് ഭാഷ പാക് സ്കൂളുകളിൽ പഠിപ്പിക്കപ്പെടുകയും ചൈനീസ് സൈന്യം പാകിസ്ഥാനിലെ തെരുവുകളിൽ കടങ്ങുകയും ചെയ്യുന്നു. ഇതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്'-അവർ പറഞ്ഞു. ലോകത്തിലെ മുസ്ലിംകൾ ഒരിക്കലും ഉയ്ഗൂരിലെ തങ്ങളുെട സഹോദരന്മാരേയും സഹോദരിമാരേയും ഉപേക്ഷിക്കരുതെന്നും റൂഷൻ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.