ഹമാസ് നേതാവും ഫലസ്തീൻ അതോറിറ്റി മുൻ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ

ഇസ്മാഈൽ ഹനിയ്യയുടെ വീട് തകർത്തു

ഗ​സ്സ സി​റ്റി: ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​ഈ​ൽ ഹ​നി​യ്യ​യു​ടെ ഗ​സ്സ​യി​ലെ വീ​ട് ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്തു. ഹ​നി​യ്യ നി​ല​വി​ൽ ഗ​സ്സ​ക്ക് പു​റ​ത്താ​ണ്. ബ​ന്ധു​ക്ക​ൾ ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ല. 2019ൽ ​ഗ​സ്സ വി​ട്ട ഹ​നി​യ്യ തു​ർ​ക്കി​യ, ഖ​ത്ത​ർ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹം ന​ട​ത്തി​യ ടെ​ലി​വി​ഷ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ നി​രാ​യു​ധ​രാ​യ സി​വി​ലി​യ​ന്മാ​ർ​ക്കു നേ​രെ സം​സ്കാ​ര​ശൂ​ന്യ​മാ​യ കൂ​ട്ട​ക്കു​രു​തി തു​ട​രു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഷാ​ത്വി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മി​സൈ​ൽ പ​തി​ച്ച​ത്. നി​ല​വി​ൽ ഹ​നി​യ്യ​യു​ടെ ര​ണ്ട് മ​ക്ക​ളാ​യി​രു​ന്നു ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Ismail Haniyeh's house demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.