തെൽ അവീവ്: സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഇസ്രായേൽ രാജ്യവ്യാപകമായി സ്കൂളുകൾ അടച്ചിടുകയാണെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി ശനിയാഴ്ച പറഞ്ഞു. ഡമാസ്കസ് കോൺസുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് മറുപടിയായി തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടിയെന്ന് സൈനിക വക്താവ് അറിയിച്ചു.
ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാരുൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻ വേഗത്തിൽ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനിടെയാണ് ഹോർമുസ് കടലിടുക്കിന് സമീപം ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. നിരവധി ഇന്ത്യക്കാരും കപ്പലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.