വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ ഗസ്സയിൽ തുടർച്ചയായ അഞ്ചാംദിവസവും ഇസ്രായേൽ വ്യോമാക്രമണം നടത്തി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം രണ്ട് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി. അൽ അഖ്സ ബ്രിഗേഡ് അംഗങ്ങളായ അദ്നാൻ വസീം യൂസുഫ് അൽ അറാജ് (19), സഈദ് ജിഹാദ് ശാകിർ മഷാഹ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്ക് നബ്ലുസിലെ ബലാത അഭയാർഥി ക്യാമ്പിലാണ് സംഭവം. 50കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജെനിനിൽ ഒരു ഫലസ്തീനിയെ ഇസ്രായേൽ പൊലീസ് വെടിവെച്ചുകൊന്നിട്ടുണ്ട്.
ഗസ്സയിൽ രൂക്ഷമായ ആക്രമണമാണ് ശനിയാഴ്ചയും ഇസ്രായേൽ നടത്തിയത്. ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. ഇസ്രായേലിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണവുമുണ്ടായി. ഓപറേഷൻ ഷീൽഡ് ആൻഡ് ആരോ എന്നപേരിൽ ചൊവ്വാഴ്ച ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 32 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
Israel and Gaza militants in heaviest fighting for monthsഇതിൽ പകുതിയും സാധാരണ ജനങ്ങളാണ്. ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ ഒരാളും കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. ഈജിപ്ത്, ഖത്തർ, യു.എൻ എന്നിവ സമാധാനശ്രമങ്ങളുമായി രംഗത്തുണ്ട്. ഈ വർഷം തുടക്കം മുതൽ മാത്രം 111 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 20 ഇസ്രായേൽ പൗരന്മാർ ഫലസ്തീനികളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. രണ്ടു ദശകത്തിനിടെ ഏറ്റവും കൂടിയ മരണനിരക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.