വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലും നെബുലിസിലും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ജെനിനിൽ ഇസ്രായേൽ സേനയുടെ വെടിയേറ്റ ഒരു ഫലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇബ്ന് സീന ആശുപത്രിക്ക് സമീപമായിരുന്നു റെയ്ഡ് നടന്നത്.
അമീർ അബ്ദുല്ല ഷർബാജിയാണ് കൊല്ലപ്പെട്ടത്. റെയ്ഡിനിടെയാണ് അമീർ അബ്ദുല്ലക്ക് നേരെ ഇസ്രായേൽ സേന വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഇതിനിടെ, ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ജെനിനിലെ ഒരു കെട്ടിടം തകർന്നു. കെട്ടിടത്തിൽ നിന്ന് വലിയ സ്ഫോടനവും പുകയും കണ്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന്‍റെ ഭാഗമായി നെബുലസ് നഗരത്തിലൂടെ ഇസ്രായേൽ സൈനിക വാഹനങ്ങൾ കടന്നു പോകുന്നതിന്‍റെ വിഡിയോ അൽ ജസീറ പുറത്തുവിട്ടു.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണം 8000 കവിഞ്ഞു. ആകെ മരണം 8005 ആയതായാണ് ഏറ്റവും പുതിയ കണക്ക്. പരിക്കേറ്റവർ: 20,242. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മരണം 112. പരിക്കേറ്റവർ 1900.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.