ഗസ്സ: അധിനിവേശ വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. ആക്രമണം നടത്താൻ പോകുകയായിരുന്നെന്ന് ആരോപിച്ചാണ് ഇവരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.
ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് പോകുകയായിരുന്ന വാഹനത്തിൽ യാത്ര ചെയ്തവർക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമമത്തിന് പോകുകയായിരുന്നു ഇവരെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറയുന്നു.
കാറിൽ 100ലേറെ വെടിയുണ്ടകളാണ് തുളഞ്ഞുകയറിയത്. ഈ മരണങ്ങൾക്ക് ശിക്ഷ നൽകുക തന്നെ ചെയ്യുമെന്ന് ഹമാസിന്‍റെ ഗസ്സ വക്താവ് പറഞ്ഞു. അതേസമയം, സുരക്ഷാ സേനയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.