ഫ​ല​സ്തീ​നി യു​വ​തി​യെ വ​ധി​ച്ച് ഇ​​സ്രാ​യേ​ൽ

റാ​മ​ല്ല: വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി യു​വ​തി​യെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ സൈ​ന്യം. സ​ന അ​ൽ താ​ൽ (19) ആ​ണ് റാ​മ​ല്ല​ക്ക​ടു​ത്ത ബൈ​തു​നി​യ ന​ഗ​ര​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

മ​റ്റൊ​രു യു​വ​തി​ക്കും യു​വാ​വി​നും വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ​താ​യി ഫ​ല​സ്തീ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ ത​ഹ്‍രി​യ ന​ഗ​ര​ത്തി​ൽ​നി​ന്ന് ദ​ക്ഷി​ണ ഹി​ബ്രോ​ണി​ലേ​ക്ക് കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്നു സ​ന അ​ൽ താ​ൽ.

പ​രി​ക്കേ​റ്റ വ​ഫ, അ​ന​സ് ഹ​സ​നി എ​ന്നി​വ​രും കാ​റി​ലാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ​ജ​സീ​റ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ഴാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​യു​ന്ന​ത്.

കാ​ർ പ​തി​യെ മു​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ഴാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Israel kills Palestinian girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.