ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാനൊപ്പം തെഹ്റാനിൽ

ഇസ്രായേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടു -ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ

തെഹ്റാൻ: ഇസ്രായേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടു എന്നതിന്റെ തെളിവാണ് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ. ഇറാൻ സന്ദർശിച്ച അദ്ദേഹം ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാനൊപ്പം തെഹ്റാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

Full View

യു.എൻ രക്ഷാസമിതിയിൽ പോലും ഇസ്രായേലിന് രാഷ്ട്രീയ സംരക്ഷണം നഷ്‌ടപ്പെടുകയാണെന്ന് പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് അമേരിക്ക വിട്ടുനിന്നതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. തങ്ങളുടെ താൽപര്യം അന്താരാഷ്ട്ര സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കാൻ യു.എസിന് കഴിയില്ലെന്നും ഹനിയ പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയോടൊപ്പം ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ

ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുമായും ഹമാസ് നേതാവ് കൂടിക്കാഴ്ച നടത്തി. ഫലസ്തീനിലെ ജനങ്ങളെ പിന്തുണക്കുന്നതിൽ ഇറാൻ മുൻപന്തിയിലുണ്ടെന്നും ഇറാന്റെ പരമോന്നത നേതാവിനും ഇറാൻ പ്രസിഡൻറിനും ഇറാൻ ജനതക്കും പ്രത്യേകം നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിനെതിരെ ​പൊരുതുന്ന ഫലസ്തീനിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് എന്നും ഇറാൻ പിന്തുണ നൽകു​മെന്ന് ഹനിയയുമായുള്ള കൂടിക്കാഴ്ചയിൽ അലി ഖാംനഈ പറഞ്ഞു. മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കാൻ ഇറാൻ 70 മില്യൺ ഡോളറിന്റെ സഹായം ലഭ്യമാക്കിയതായി 2022 മാർച്ചിൽ ഹനിയ പറഞ്ഞിരുന്നു.

Tags:    
News Summary - Israel losing global support, says Hamas leader ismail haniyeh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.