ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരണം 198 ആയി

ജറൂസലം / ഗസ്സ സിറ്റി: ഇസ്രായേൽ - ഫലസ്തീൻ ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണ സംഖ്യ 198 ആയി ഉയർന്നു. 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

നേരത്തെ, ഹമാസ് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി ഉയർന്നതായി ഇസ്രായേൽ നാഷണൽ റെസ്ക്യൂ സർവീസ് അറിയിച്ചു. മരണസംഖ്യ 100 കടന്നതായാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ കണക്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2000ത്തിലേറെ റോക്കറ്റുകളാണ് ഗസ്സ മുനമ്പിൽനിന്ന് ഹമാസ് തൊടുത്തുവിട്ടത്.

നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം തുടങ്ങിയത്. തുടർന്ന് ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. പിന്നാലെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഇസ്രായേൽ ഫലസ്തീനിൽ ആക്രമണം നടത്തുന്നത്.

Tags:    
News Summary - Israel Palestine Conflict death toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.