ഗസ്സയിൽ ഇസ്രായേൽ ബോംബിട്ട് തകർത്ത ക്രൈസ്തവ ദേവാലയത്തിൽ കൊല്ലപ്പെട്ട ബന്ധുക്കളായ വയോലയും യാരയും. മുൻ യു.എസ് റിപബ്ലിക്കൻ കോൺഗ്രസ് അംഗം ജസ്റ്റിൻ അമാഷിന്റെ (വലത്ത്) കുടുംബാംഗങ്ങളാണ് ഇരുവരും. (ജസ്റ്റിൻ അമാഷ് പങ്കു​വെച്ച ചിത്രം)

ഗസ്സ ചർച്ചിൽ ഇസ്രായേൽ കൊന്നവരിൽ മുൻ യു.എസ് കോൺഗ്രസ് അംഗത്തിന്റെ കുടുംബവും

മിഷിഗൺ: ഗസ്സയിൽ ഇസ്രായേൽ ബോംബിട്ട് തകർത്ത ക്രൈസ്തവ ദേവാലയത്തിൽ കൊല്ലപ്പെട്ടവരിൽ മുൻ യു.എസ് റിപബ്ലിക്കൻ കോൺഗ്രസ് അംഗം ജസ്റ്റിൻ അമാഷിന്റെ കുടുംബവും. തന്റെ നിരവധി കുടുംബാംഗങ്ങൾ ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വധിക്കപ്പെട്ടതായി അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

‘ഗസ്സയിലെ സെന്റ് പോർഫിറിയസ് ഓർത്തഡോക്‌സ് പള്ളിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്നത് വളരെ സങ്കടത്തോടെ ഇപ്പോൾ സ്ഥിരീകരിച്ചു. ഈ ഫോട്ടോയിൽ കാണുന്ന വയോലയും യാരയും മരിച്ചവരിൽ ഉൾപ്പെടും’ -അദ്ദേഹം എക്‌സിൽ ഫോട്ടോ സഹിതം കുറിപ്പിട്ടു.

“ഫലസ്തീൻ ക്രിസ്ത്യൻ സമൂഹം വളരെയധികം സഹിച്ചു. ഞങ്ങളുടെ കുടുംബം വല്ലാതെ വേദനിക്കുന്നു. ഗസ്സയി​ലെ എല്ലാ ക്രിസ്ത്യാനികളെയും കഷ്ടപ്പെടുന്ന എല്ലാ ഇസ്രായേലികളെയും ഫലസ്തീനികളെയും -അവരുടെ മതമോ വംശമോ എന്തുമാകട്ടെ- ദൈവം കാക്കട്ടെ” -അമാഷ് കുറിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ ഗ്രീക്ക് ഓർത്തഡോക്സ് സെന്റ് പോർഫിറിയസ് പള്ളി സമുച്ചയത്തിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. 500ലേറെ പേർ അഭയം പ്രാപിച്ച പള്ളിക്കുനേരെയാണ് കണ്ണിൽചോരയില്ലാത്ത ആക്രമണം നടന്നത്.

ഗാസയിലെ തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് താൻ ശരിക്കും ആശങ്കാകുലനായിരുന്നുവെന്ന് അമാഷ് വ്യക്തമാക്കി. ഫലസ്തീനിൽനിന്ന് അഭയാർത്ഥികളായി യു.എസിലേക്ക് പോയ കുടിയേറ്റ ക്രിസ്ത്യൻ ദമ്പതികളുടെ മകനാണ് അമാഷ്. പിതാവ് ഫലസ്തീൻ വംശജനും മാതാവ് സിറിയൻ വംശജയുമാണ്.

2011 മുതൽ 2021 വരെ മിഷിഗണിൽ റിപ്പബ്ലിക്കൻ പ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, കോൺഗ്രസ് അംഗമായ ചുരുക്കം ചില ഫലസ്തീൻ-അമേരിക്കൻ വംശജരിൽ ഒരാളാണ്.

ഇ​പ്പോ​ഴും ആ​രാ​ധ​ന ന​ട​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ആക്രമണത്തിനിരയായ ഗ​സ്സ​യി​ലെ സെ​ന്റ് പോ​ർ​ഫി​റി​യോ​സ് ച​ർ​ച്ച്. ഭൂ​രി​ഭാ​ഗ​വും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളാ​യ അ​ഞ്ഞൂ​റോ​ളം പേ​ർ അ​ഭ​യം തേ​ടി​യ സെ​ന്റ് പോ​ർ​ഫി​റി​യോ​സി​ൽ ഒ​ട്ടേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഫ​ല​സ്തീ​ൻ ക്രോ​ണി​ക്കി​ൾ പ​റ​ഞ്ഞു.

ജ​റൂ​സ​ലം ആ​സ്ഥാ​ന​മാ​യ ​ഗ്രീ​ക് ഓ​ർ​ത്ത​ഡോ​ക്സ് പാ​ത്രി​യാ​ർ​ക്കേ​റ്റി​ന്റെ കീ​ഴി​ലു​ള്ള​താ​ണ് ച​ർ​ച്ച്. ഇ​സ്രാ​യേ​ൽ ചെ​യ്തി​യെ പാ​ത്രി​യാ​ർ​ക്കേ​റ്റ് അ​പ​ല​പി​ച്ചു. ‘‘ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട നി​ര​പ​രാ​ധി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ഭ​യം ന​ൽ​കി​യ ച​ർ​ച്ചു​ക​ളും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത് യു​ദ്ധ​ക്കു​റ്റ​മാ​ണ്. ഇ​ത് അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല’’ -പാ​ത്രി​യാ​ർ​ക്കേ​റ്റ് വ്യ​ക്ത​മാ​ക്കി.

എ.​ഡി 425ൽ ​നി​ർ​മി​ച്ച ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ന്റെ സ്ഥാ​ന​ത്ത് 1150ൽ ​സ്ഥാ​പി​ത​മാ​യ​താ​ണ് ബി​ഷ​പ് പോ​ർ​ഫി​റി​യോ​സി​ന്റെ പേ​രി​ലു​ള്ള ച​ർ​ച്ച്. അ​തു​കൊ​ണ്ടു​ത​ന്നെ ലോ​ക​ത്ത് ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള മൂ​ന്നാ​മ​ത്തെ ച​ർ​ച്ചാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. 1500 വ​ർ​ഷം മു​മ്പ് ഗ​സ്സ​യി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യ​നാ​യി​രു​ന്നു പോ​ർ​ഫി​റി​യോ​സ്.

Tags:    
News Summary - Israel Palestine conflict: Former US congressman Justin Amash mourns family killed in Israeli strike on Gaza church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.