ജറുസലേം: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണമാണ് അസ്വസ്ഥതക്ക് കാരണമായത്. നെതന്യാഹുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഉടൻ ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വടക്കൻ ഇസ്രയേലിലുള്ള ഗലീലി കടൽതീരത്തെ കടുത്ത വെയിലേറ്റതാണെന്ന് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്നും താൻ ഇപ്പോൾ ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെ, തൊപ്പി വയ്ക്കാതെയും വെള്ളം കുടിക്കാതെയും കടൽതീരത്ത് കൂടി നടന്നത് മണ്ടത്തരമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.