ടെൽ അവീവ്: പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് നെതന്യാഹു ഷെബ മെഡിക്കൽ സെന്ററിലെത്തിയത്. പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് ആശുപത്രിയിൽ തുടക്കമായെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ ഉപദേശങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണെന്നും തന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഒരാഴ്ച മുമ്പ് നിർജ്ജലീകരണത്തെ തുടർന്ന് നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാരോഗ്യം നിരീക്ഷിക്കാനുള്ള ഉപകരണം അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ന് തന്നെ നെതന്യാഹുവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രിയിൽ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെതന്യാഹുവിന്റെ അഭാവത്തിൽ നിയമമന്ത്രി യാറിവ് ലെവിനായിരിക്കും ആക്ടിങ് പ്രധാനമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.