ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന വീടിന്‍റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത കുട്ടിയുടെ മൃതദേഹവുമായി ഫലസ്തീൻ രക്ഷാപ്രവർത്തകർ 

ഗസ്സയിൽ ആക്രമണം തുടരുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു


ജറൂസലം: ഗസ്സക്കുമേൽ ഇസ്രായേൽ ആക്രമണം ഇനിയും ശക്​തമായി തുടരുമെന്ന്​ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. ഹമാസാണ്​ ആക്രമണം തുടങ്ങിയതെന്നും ആവശ്യമെന്നു തോന്നുന്നിടത്തോളം അത്​ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ശനിയാഴ്​ച യു.എസ്​ പ്രസിഡന്‍റ് ജോ ബൈഡനുമായി ടെലിഫോണിൽ നടത്തിയ സംഭാഷണത്തിനു ശേഷമാണ്​ ആക്രമണം കനപ്പിക്കുമെന്നും ഉടനൊന്നും അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചത്​.

ഹമാസ്​ റോക്കറ്റാക്രമണം അവസാനിപ്പിക്കണമെന്ന്​ ഫലസ്​തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസിനെ നേരിട്ടുവിളിച്ച്​ ആവശ്യപ്പെട്ട ബൈഡൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും അതിന്​ ശക്​തമായ പിന്തുണ നൽകുന്നുവെന്നും ​പ്രഖ്യാപിച്ചിരുന്നു.

നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഞായറാഴ്ച ഗസ്സയിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. തീര പ്രദേശങ്ങളിൽ നടന്ന ബോംബുവർഷത്തിൽ നാലു ഫലസ്​തീനികൾ​ കൊല്ലപ്പെട്ടു. 41 കിലോമീറ്റർ നീളത്തിലും പരമാവധി 10 കിലോമീറ്റർ വരെ വീതിയിലുമുള്ള ഗസ്സയുടെ മറ്റു മേഖലകൾ കേന്ദ്രീകരിച്ചും ശക്​തമായ 

Tags:    
News Summary - Israel PM Netanyahu Says Gaza Ops Will Continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.