കുരങ്ങുപനി സ്ഥിരീകരിച്ച് ഇസ്രയേൽ, കൂടുതൽ രോഗികൾക്ക് സാധ്യത

തെൽ അവീവ്: രാജ്യത്തെ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ച് ഇസ്രയേൽ ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്ന് മടങ്ങിവന്ന ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. മധ‍്യേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കേസുകൂടിയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടുതൽ പേർക്ക് അസുഖം ബാധിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്നും പൊതു ആരോഗ്യമന്ത്രാലയം തലവൻ ഷാരോൺ അൽറോയ് പ്രെയ്സ് ഇസ്രയേലി ആർമി റേഡിയോയോട് പറഞ്ഞു.

ആഗോളതലത്തിൽ 11 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായും 50 പേർ രോഗബാധിതരാണോയെന്ന് സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ബ്രിട്ടൻ, സ്പെയ്ൻ, പോർച്ചുഗൽ, ഇറ്റലി, യു.എസ്, സ്വീഡൻ, ക്യാനഡ, ഫ്രാൻസ്, ജെർമനി, ബെൽജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

യു. എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുകയും പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങ് ഉണ്ടാക്കുകയും ചെയ്യുന്നതാണ് കുരങ്ങുപനി.

Tags:    
News Summary - Israel reports first monkeypox patient, more cases suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.