ഗസ്സയിൽ ആക്രമണം തുടങ്ങി ഇസ്രായേൽ

ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ ഇസ്രായേലിൽ ആക്രമണം തുടങ്ങി. ഹമാസിന്‍റെ 21 ശക്തികേന്ദ്രങ്ങൾ ആക്രമിച്ചതായും യുദ്ധ വിമാനങ്ങൾ അയച്ചതായും ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ അറിയിക്കുന്നു. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരാണ് ഹമാസിനെതിരായ ആക്രമണത്തിന് ഇസ്രായേൽ നൽകിയിരിക്കുന്നത്.

നമ്മൾ യുദ്ധത്തിലാണെന്നും നമ്മൾ ജയിക്കുമെന്നും നേരത്തെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

അതേസമയം, ഇസ്രായേലിലെ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ ജാഗ്രതാ നിർദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിക്കുകയായിരുന്നു. ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഹമാസിനെതിരായ ആക്രമണം.

Tags:    
News Summary - Israel Strikes hit Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.