നെതന്യാഹു കൈപ്പറ്റിയ സമ്മാനങ്ങൾ തിരിച്ചുനൽകണമെന്ന്​ ഇസ്രായേൽ

ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അധികാരത്തിലിരിക്കെ കൈപ്പറ്റിയ വില കൂടിയ സമ്മാനങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട്​ ഇസ്രായേൽ സർക്കാർ.യു.എസ്​ മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമ, റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ എന്നിവരിൽ നിന്നടക്കം സ്വീകരിച്ച 42 ഓളം സമ്മാനങ്ങൾ തിരിച്ചുനൽകണമെന്നാണ്​ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ്​ നെതന്യാഹുവിനോട്​ ആവശ്യ​െപ്പട്ടത്​.

സന്ദർശനത്തിനിടെ, വിദേശ രാഷ്​ട്രത്തലവൻമാർ സമ്മാനം നൽകുന്നത്​ പതിവാണ്​. 90 ഡോളറിനു മുകളിൽ വിലയുള്ള സമ്മാനങ്ങളാണെങ്കിൽ അത്​, ഇസ്രായേൽ സർക്കാരി​െൻറ സ്വത്തായിട്ടാണ്​ കണക്കുകൂട്ടുന്നത്​. ​ഭരണകാലത്ത്​ ലഭിച്ച വിലകൂടിയ സമ്മാനങ്ങളിൽ ഒന്നുപോലും നെതന്യാഹുവും ഭാര്യ സാറയും സർക്കാരിനു തിരിച്ചുനൽകിയിട്ടില്ല. ഫ്രാൻസിസ്​ മാർപാപ്പ, ജർമൻ,ഫ്രഞ്ച്​ നേതാക്കൾ എന്നിവരും നെതന്യാഹുവിന്​ സമ്മാനങ്ങൾ നൽകിയിരുന്നു.  

Tags:    
News Summary - Israel urges Netanyahu return gifts; he denies keeping them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.