ഗസ്സയിലെ അൽ അഖ്സ ആശുപത്രിക്കു നേരെയുണ്ടായ ഇ​സ്രായേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി

ഗസ്സയിലെ അഭയാർഥി കേന്ദ്രമായിരുന്ന സ്കൂളും ആശുപത്രിയും ബോംബിട്ട് തകർത്ത് ഇസ്രായേൽ

 ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ. ശൈഖ് റദ്‍വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സ്കൂൾ പൂർണമായി തകർന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലും തുടർച്ചയായി ബോംബാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.

അതിനു പിന്നാലെ അൽ അഖ്സ മാർട്ടിയേഴ്സ് ആശുപത്രിക്കു നേരെയും ബോംബാക്രമണമുണ്ടായി. മൂന്നു പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഇസ്രായേൽ ബോംബിട്ട് തകർത്ത ആരോഗ്യ കേന്ദ്രങ്ങളു​ടെ എണ്ണം 1000 ആയി. ജബലിയയിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു. 

Tags:    
News Summary - Israeli forces bombed tents housing displaced Palestinians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.