വാഷിങ്ടൺ: സെപ്റ്റംബറിൽ ഫോക്സ് ന്യൂസിൽ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദം നടത്താമെന്ന നിർദേശം മുന്നോട്ട് വെച്ച് റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. എന്നാൽ, ട്രംപിന്റെ നിർദേശം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും യു.എസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസ് തള്ളി.
നേരത്തെ എ.ബി.സി ന്യൂസിൽ ജോ ബൈഡനുമായി സംവാദത്തിന് തയാറണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ട്രംപ് സംവാദത്തിന് വരാൻ വിസമ്മതിക്കുകയായിരുന്നു.
ബൈഡനുമായുള്ള സംവാദം എ.ബി.സി ന്യൂസിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയല്ല. എ.ബി.സി ന്യൂസ് നെറ്റ്‍വർക്കിന്റെ ജോർജ്ജ് സ്ലൊപദൊപൊലൊസിനെതിരെ താൻ കേസ് നൽകാൻ ഒരുങ്ങുകയാണ്. ഈയൊരു സാഹചര്യത്തിൽ സെപ്റ്റംബർ നാലിന് ഫോക്സ് ന്യൂസിൽ സംവാദത്തിന് തയാറാണെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ഫോക്സ് ന്യൂസിലെ സംവാദത്തിന് താൻ തയാറാണെന്ന വിവരം ട്രംപ് അറിയിച്ചത്. അതേസമയം, ട്രംപിന്റെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ ബൈഡനുമായി എവിടേയും സംവാദത്തിന് തയാറാണെന്ന മുൻ പ്രസ്താവന ഓർമിപ്പിച്ച് മുൻ യു.എസ് പ്രസിഡന്റിന്റെ പുതിയ നിർദേശം തള്ളുകയാണെന്ന് കമല ഹാരിസിന്റെ പ്രചാരണവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.