രണ്ട് ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. മുഹമ്മദ് അബൂബകർ അൽ ജുനൈദി, മുഹമ്മദ് സഈദ് നാസർ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ നബ്‍ലുസിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം കണ്ണീർവാതക പ്രയോഗം നടത്തി.

റെയ്ഡിനിടെ രണ്ട് ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ വർഷം ഇതുവരെ 94 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.

Tags:    
News Summary - Israeli forces killed two more Palestinians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.