ജറൂസലം: കഴിഞ്ഞമാസം വെസ്റ്റ്ബാങ്കിലെ ബീതയിൽ അനധികൃത ഒൗട്ട്പോസ്റ്റ് നിർമിച്ച ജൂതകുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് ഒത്തുതീർപ്പിലെത്തിയതായി ഇസ്രായേൽ. ഈയാഴ്ചയോടെ കുടിയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്നാണ് ധാരണ വീടുകളും റോഡുകളും നിലനിർത്തി മേഖല മിലിട്ടറി സോൺ ആക്കി മാറ്റാനാണ് ഇസ്രായേലിെൻറ പദ്ധതി.
ഫലസ്തീനികളുടെ ഭൂമി കൈയേറിയല്ല ഔട്ട്പോസ്റ്റ് നിർമിച്ചതെന്ന് തെളിയിക്കാൻ സർവേ നടത്തുമെന്ന് കുടിയേറ്റക്കാർ വ്യക്തമാക്കി. അതുവഴി ഇവിടെ മതപാഠശാലകൾ നിർമിക്കാനും ഒഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാനുമാണ് അവരുടെ പദ്ധതി. പുതിയ സർക്കാറിൽ ജൂതകുടിയേറ്റക്കാരെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമുണ്ട്.
അതേസമയം, തങ്ങളുടെ ഭൂമി കൈയേറിയാണ് ജൂതകുടിയേറ്റക്കാർ ഒൗട്ട്പോസ്റ്റ് നിർമിച്ചതെന്നാണ് ഫലസ്തീനികളുടെ വാദം. ഇത്തരം നീക്കത്തിലൂടെ ഭാവിയിൽ കുടിയേറ്റ ഭവനങ്ങൾ വ്യാപിപ്പിക്കുമെന്ന ഭീതിയിലാണ് സമീപത്തെ ഫലസ്തീനി കുടുംബങ്ങൾ. ഔട്ട്പോസ്റ്റ് നിർമിച്ചതിനെതിരെ ദിനംപ്രതി പ്രതിഷേധങ്ങൾ നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.