ഇ​റ്റ​ലി​യി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ 58 അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു

റോം: ​ഇ​റ്റാ​ലി​യ​ൻ തീ​ര​ത്ത് ബോ​ട്ട​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ 58 അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും 81 പേ​രെ ര​ക്ഷി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 140ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദേ​ശീ​യ റേ​ഡി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബോ​ട്ടി​ന്റെ മ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ സ്‌​റ്റെ​ക്കാ​റ്റോ ഡി ​ക്യൂ​ട്രോ​യി​ലെ തീ​ര​ത്ത​ടി​ഞ്ഞു.

അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യക്കാരായ അഭയാർഥികളുമായി തുർക്കിയ തീരത്തുനിന്ന് ഏതാനും ദിവസം മുമ്പ് പുറപ്പെട്ട ബോട്ട് ആണ് അപകടത്തിൽപെട്ടത്.

Tags:    
News Summary - Italy shipwreck: At least 58 migrants killed off Calabria coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.