കിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടർന്നുകൊണ്ടിരിക്കെ പ്രതികരണവുമായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് 36 ദിവസമായെന്നും യുക്രെയ്ൻ ഇപ്പോഴും പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നോ- അഞ്ചോ ദിവസത്തിനുള്ളിൽ യുക്രെയ്ന്‍ മുഴുവനായും പിടിച്ചടക്കുവാന്‍ കഴിയുമെന്നാണ് റഷ്യ കരുതിയതെന്നും എന്നാൽ അവരുടെ ധാരണകളെ തിരുത്താന്‍ നമുക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ നമ്മുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും ഇത് നമ്മുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റഷ്യ-യുക്രെയ്ൻ സമാധാനചർച്ചകൾ വെള്ളിയാഴ്ച പുനരാരംഭിക്കും. മാർച്ച് 29ന് തുർക്കിയിലെ ഇസ്താംബൂളിലാണ് അവസാനവട്ട ചർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.