ജബലിയ...അഭയകേന്ദ്രം ചോരച്ചാലാക്കി ഇസ്രായേൽ ഭീകരത

ഗസ്സ: അഭയമറ്റവരുടെ നഗരമായ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലേക്ക് ഇസ്രായേൽ പൈശാചികത തൊടുത്തുവിട്ട ആറു വൻ മിസൈലുകൾ ചാരമാക്കിയത് ആലംബമില്ലാതലഞ്ഞ അനേകം ജീവനുകൾ. ഇന്ധനം പൂർണമായി തീർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രവർത്തനം നിർത്തുമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്ന ക്യാമ്പിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് തൊട്ടരികെയുള്ള കെട്ടിടങ്ങളാണ് കൽക്കൂമ്പാരമായത്.

പുതിയ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ കഴിയും നേരത്തായിരുന്നു ഒരു ടൺ വീതം ഭാരമുള്ള ആറു മിസൈലുകൾ പ്രദേശത്ത് ഒരേ സമയത്ത് പതിച്ചതെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഉറ്റവർക്കായി വെറുംകൈയുമായി നാട്ടുകാരുടെ തിരച്ചിൽ കരളലയിക്കുന്ന കാഴ്ചയായി.

തുരുത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബലിയയിലേത്. അരലക്ഷം പേർ തിങ്ങിത്താമസിക്കുന്ന ക്യാമ്പിനു നേരെ ഇസ്രായേൽ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ പക്ഷേ, മാരക പ്രഹരശേഷിയുള്ള ഉഗ്ര ബോംബുകൾ ഒരേ സമയം വർഷിച്ച് ഒരു പ്രദേശം ഒന്നാകെ ചാരമാക്കിയായിരുന്നു ഇസ്രായേൽ ക്രൂരത.

‘‘ഈ കെട്ടിടങ്ങളിൽ താമസിച്ചുവന്നത് നൂറുകണക്കിന് പേരാണ്. ആറ് യു.എസ് നിർമിത ബോംബുകൾ ഉപയോഗിച്ച് അധിനിവേശ ശക്തികൾ ഈ പ്രദേശം ഒന്നാകെ ചാരമാക്കി. ഗസ്സ മുനമ്പിൽ ഇസ്രായേൽ അതിക്രമത്തിലെ ഏറ്റവും അവസാനത്തെ കൂട്ടക്കുരുതിയാണിത്’’ -ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽബസൂം പറയുന്നു.

നിരവധി കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ ഇരുവശത്തും കൂറ്റൻ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽനിന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും നാട്ടുകാർ പുറത്തെടുത്തത്. ജീവനോടെയും ജീവനറ്റും അടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കൂട്ടായ തെരച്ചിൽ തുടരുകയാണ്. വലിയ കെട്ടിടങ്ങൾ അപ്പാടെ നിലംപൊത്തിയതിനാൽ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ കുറവാണ്. അവയവങ്ങൾ ചിതറിക്കിടക്കുന്നതുൾപ്പെടെ ചുറ്റും ഭീതിദമായ കാഴ്ചകളാണെന്ന് അൽബസൂം കൂട്ടിച്ചേർത്തു.

ഗസ്സയിൽ സമാനമായി 300ലേറെ കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ഇസ്രായേലീ ആക്രമണം നടന്നത്. ഇന്തോനേഷ്യ ആശുപത്രിക്ക് പുറമെ യു.എൻ നടത്തുന്ന മൂന്ന് സ്കൂളുകളും ജബലിയ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്. അഭയാർഥി പ്രവാഹം കണക്കിലെടുത്ത് സ്കൂളുകൾ ക്യാമ്പുകളായി മാറ്റിയിട്ടുണ്ട്. ഇവ കൂടി ആക്രമിക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

വടക്കും തെക്കും വേർപെടുത്താൻ കരയാക്രമണം

ഗ​സ്സ സി​റ്റി: വ​ട​ക്ക​ൻ ഗ​സ്സ​യെ തെ​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ നീ​ങ്ങു​ക​യാ​ണ് ഇ​സ്രാ​യേ​ലെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ, വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യം തി​ങ്ക​ളാ​ഴ്ച​യും ത​ള്ളി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. ‘ഇ​ത് യു​ദ്ധ​ത്തി​ന്റെ സ​മ​യ​മാ​ണെ’​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​​വി​ന്റെ പ്ര​തി​ക​ര​ണം.

വ​ട​ക്ക​ൻ മേ​ഖ​ല​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​സ്രാ​യേ​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രി​ട​വും ഒ​ഴി​യാ​തെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഖാ​ൻ യൂ​നു​സി​ലാ​യി​രു​ന്നു ഇ​ട​ത​ട​വി​ല്ലാ​തെ ബോം​ബി​ങ് ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ലെ ഗ​സ്സ സി​റ്റി മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

വ​ട​ക്ക​ൻ ഗ​സ്സ​യെ തെ​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​നാ​ണ് ഇ​സ്രാ​​യേ​ൽ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഗ​സ്സ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്. സ​ലാ​ഹ​ുദ്ദീൻ തെ​രു​വി​ലാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ൽ റ​ഷീ​ദ് തെ​രു​വി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ശ്ര​മ​മെ​ന്നും വ​ക്താ​വ് ഇ​യാ​ദ് അ​ൽ ബാ​സും പ​റ​ഞ്ഞു.

• ഗ​സ്സ പൊ​തു​ജ​നാ​രോ​ഗ്യ ദു​ര​ന്ത​ത്തി​ന്റെ വ​ക്കി​ലാ​ണെ​ന്ന അ​തി​ഗു​രു​ത​ര മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കു​ടി​വെ​ള്ള​ക്ഷാ​മം, ശു​ചീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന്റെ ത​ക​ർ​ച്ച, ആ​ൾ​ക്കൂ​ട്ടം തു​ട​ങ്ങി​യ​വ കാ​ര​ണം ഏ​തു നി​മി​ഷ​വും ഇ​തു സം​ഭ​വി​ക്കാ​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

• ഗ​സ്സ​യി​ൽ ഇ​തു​വ​രെ 940 കു​ട്ടി​ക​ളെ കാ​ണാ​താ​യെ​ന്നും കു​ഞ്ഞു​ങ്ങ​ളു​ടെ ശ്മ​ശാ​ന​മാ​യി ഗ​സ്സ മാ​റി​യെ​ന്നും യൂ​നി​സെ​ഫ്. 3500 കു​ട്ടി​ക​ളെ​ങ്കി​ലും ഇ​തു​വ​രെ​യാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

• ഗ​സ്സ സി​റ്റി​യി​ലെ ത​ങ്ങ​ളു​ടെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​നു നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ബോം​ബി​ങ്ങി​നെ ജ​റൂ​സ​ല​മി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പാ​ട്രി​യാ​ർ​ക്കേ​റ്റ് അ​പ​ല​പി​ച്ചു. ‘‘പൗ​ര​സ്ഥാ​പ​ന​ങ്ങ​ളും സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ർ അ​ഭ​യം​തേ​ടി​യ സ്ഥ​ല​ങ്ങ​ളും ത​ക​ർ​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ക​യാ​ണ്’’ - ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

• ഇ​സ്രാ​യേ​ൽ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘എ​ൽ അ​ൽ’, തെ​ൽ​അ​വീ​വി​ൽ​നി​ന്ന് ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​ന്, ഇ​റാ​നി​ൽ​നി​ന്ന് കൂ​ടു​ത​ൽ അ​ക​ലം പാ​ലി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ കൂ​ടു​ത​ലു​ള്ള റൂ​ട്ട് തി​ര​ഞ്ഞെ​ടു​ത്തു.

• ഇ​റാ​ഖി​ലെ ഐ​നു​ൽ അ​സ​ദി​ലെ ത​ങ്ങ​ളു​ടെ വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ വ​ന്ന സാ​യു​ധ ഡ്രോ​ൺ ത​ക​ർ​ത്ത​താ​യി യു.​എ​സ്.

• അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​ൻ പ​ട്ട​ണ​മാ​യ നാ​ബ്‍ലു​സി​ന​ടു​ത്ത് 14 കാ​ര​നാ​യ ഫ​ല​സ്തീ​നി ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു.

• ഇ​സ്രാ​യേ​ൽ മ​നഃ​പൂ​ർ​വം ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു.

• വെ​സ്റ്റ്ബാ​ങ്കി​ലെ അ​വ​സ്ഥ സ്ഫോ​ട​നാ​ത്മ​ക​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വി​ന്റെ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ത്തു.

• ല​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ഇ​സ്രാ​യേ​ൽ-​ല​ബ​നാ​ൻ വെ​ടി​വെ​പ്പു​ണ്ടാ​യി.

• അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്ക് ന​ഗ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​സ്ട്രേ​ലി​യ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Jabalia...Israeli terror by making the shelter bleed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.