ടോ​ക്യോ സോ​ജോ​ജി ക്ഷേ​ത്ര​ത്തി​ൽ ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യുടെ സംസ്കാര ചടങ്ങുകൾ നടക്കവെ,

പുറത്ത് വിങ്ങിപ്പൊട്ടുന്ന സ്ത്രീ

ഷിൻസോ ആബെക്ക്വിടനൽകി ജപ്പാൻ

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വിട നൽകി രാജ്യം. ലോകത്തെ ഞെട്ടിച്ച കൊല നടന്ന് ദിവസങ്ങൾക്കു ശേഷമാണ് സംസ്കാര ചടങ്ങുകൾ. പടിഞ്ഞാറൻ നഗരമായ നാറയിൽ കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ജപ്പാനിൽ ഏറ്റവുമധികം കാലം ഭരിച്ച പ്രധാനമന്ത്രിക്ക് വെടിയേറ്റത്. സംസ്കാര ചടങ്ങുകൾ നടന്ന ടോക്യോ ഡൗൺടൗണിലെ സോജോജി ക്ഷേത്രത്തിലേക്ക് ആബെയുടെ മൃതദേഹം കൊണ്ടുവന്ന പാതയുടെ ഇരുവശത്തും നൂറുകണക്കിനാളുകൾ അണിനിരന്നു.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയ പ്രിയനേതാവിന്റെ മൃതദേഹത്തിൽ ജനം വഴിയോരങ്ങളിൽനിന്ന് അന്തിമോപചാരം അർപ്പിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനവ്യൂഹമെത്തിയപ്പോൾ 'ആബെ സാൻ' എന്ന വിളി ഉയർന്നു. ആബെയുടെ ഭാര്യ അകി, പ്രധാനമന്ത്രി ഫുമിയോ കിഷിദ, പാർട്ടി നേതാക്കൾ, വിദേശരാജ്യ പ്രതിനിധികൾ തുടങ്ങി ആയിരത്തോളം പേർ ക്ഷേത്രത്തിലെ ചടങ്ങിൽ സംബന്ധിച്ചു. കിഷിദയും കാബിനറ്റ് അംഗങ്ങളും നെഞ്ചിൽ കൈചേർത്ത് പ്രാർഥിക്കുന്നതു കാണാമായിരുന്നു.

ഭർത്താവിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് അകി ആബെ പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിൽ പലകാര്യങ്ങളും പൂർത്തിയാക്കാതെയാണ് മടങ്ങിയത്. പക്ഷേ, ഷിൻസോ നട്ട നിരവധി വിത്തുകളുണ്ട്. അതെല്ലാം മുളക്കുമെന്ന് ഉറപ്പാണ് -അവർ കൂട്ടിച്ചേർത്തു.ടോക്യോയിലെ കിരിഗയ ഫ്യൂണറൽ ഹാളിലാണ് മൃതദേഹം അടക്കിയത്.ആബെയുടെ ഘാതകൻ തെത്സൂയ യമാഗമിയെ സംഭവം നടന്ന ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    
News Summary - Japan bid farewell to Shinzo Abe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.