ലോകത്തെ ഏറ്റവും പ്രചാരമുള്ള ജർമൻ നാടോടി കഥകളിൽ ഒന്നാണ് റാപുൻസലിേന്റത്. ദുർമന്ത്രവാദി ഉയർന്ന ഗോപുരത്തിൽ തടവിലിട്ട സുന്ദരിയായ യുവതിയായിരുന്നു റാപുൻസൽ. റാപുൻസലിന്‍റെ പ്രത്യേകത അവളുടെ നീളൻ തലമുടിയായിരുന്നു. അവസാനം അവളെ രക്ഷിക്കാനെത്തിയ രാജകുമാരന് ഗോപുരത്തിലെ ജാലകത്തിലൂടെ തന്‍റെ തലമുടി താഴേക്ക് ഇട്ടുകൊടുക്കുകയായിരുന്നു റാപുൻസൽ. അതിലൂടെ പിടിച്ചുകയറിയ രാജകുമാരൻ റാപുൻസലിന്‍റെ അടുത്തെത്തിയതായാണ് കഥ. പുതിയ കാലത്തെ ജാപനീസ് റാപുൻസലിന്‍റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
15 വർഷമായി മുറിച്ചിട്ടില്ലാത്ത ഇവരുടെ മുടിയുടെ നീളം ആറ് അടി, മൂന്ന് ഇഞ്ച് ആണ്. 'റിൻ കമ്പെ' എന്ന മോഡൽകൂടിയായ 35 കാരി യുവതിയെ ജാപ്പനീസ് 'റാപുൻസൽ' എന്നാണ് ആരാധകർ വിളിക്കുന്നത്. 20 വയസുമുതൽ താൻ മുടി മുറിച്ചിട്ടില്ലെന്ന് ഇവർപറയുന്നു. തലമുടി ആരോഗ്യകരമായി നിലനിർത്തുന്നത് അത്ര എളുപ്പമല്ലെന്നാണ് റിൻ പറയുന്നത്. പലപ്പോഴും കുങ്കുമത്തിൽ നിന്ന് നിർമിച്ച ക്രീം പുരട്ടേണ്ടിവരുന്നതിനാൽ ചെലവ്കൂടുതലാണ്. പതിവ് പോഷണത്തിനുപുറമെ, വളർച്ച ഉറപ്പാക്കാൻ ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിരീക്ഷിക്കേണ്ടതായുണ്ട്.
'എന്‍റെ മുടി നീളമുള്ളതും പ്രകൃതിദത്തവുമായിരുന്നു. മോഡലിങ്ങിന്‍റെ ഭാഗമായുള്ള നൃത്ത ആവിഷ്കാരങ്ങൾക്ക് മുടി ആവശ്യവുമായിരുന്നു' -റിൻ പറഞ്ഞു. നീണ്ട മുടി കാരണം ജനപ്രീതി നേടിയ ഒരേയൊരാൾ റിൻ മാത്രമല്ല. ഗുജറാത്തിൽ നിന്നുള്ള കൗമാരക്കാരി നിലൻഷി പട്ടേൽ 2018ൽ ഏറ്റവും നീളമുള്ള മുടിയുടെ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഒരു വർഷത്തിനുശേഷം പട്ടേൽ വീണ്ടും ആറ് അടി 2.8 ഇഞ്ച് തലമുടിയുമായി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. നിലൻഷിയുടെ ചിത്രം ഗിന്നസ് റെക്കോർഡ് അധികൃതർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.