വാഷിംഗ്ടൺ: ഇസ്രായേൽ-ലെബനൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിദേശ നയത്തെയും പ്രസിഡന്റ് ജോ ബൈഡനെയും രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിലെ ബീച്ചിൽ കിടന്നുറങ്ങുകയാണെന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസാകട്ടെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസിനൊപ്പം ടൂർ നടത്തുകയാണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ യു.എസിനായി ആരാണ് ചർച്ചകൾ നടത്തുന്നത്?. എല്ലായിടത്തും ബോംബുകൾ വീഴുകയാണ്, ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുത്. കമല ഹാരിസിന്റെ കീഴിൽ യു.എസിന് ഭാവിയുണ്ടാകില്ലെന്നും അവർ തങ്ങളെ മൂന്നാം ലോക യുദ്ധത്തിലേക്ക് കൊണ്ടുപോകുമെന്നും ട്രംപ് പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതിനിടെ, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തോടൊപ്പമാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇസ്രായേലി വ്യോമസേനയുടെ നൂറോളം യുദ്ധവിമാനങ്ങൾ കഴിഞ്ഞദിവസം ലെബനനിൽ ആക്രമണം നടത്തിയിരുന്നു. മറുപടിയായി ഹിസ്ബുല്ല ലെബനനിൽ നിന്ന് ഇസ്രായേലി പ്രദേശത്തേക്ക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.