റമദാനോടെ വെടിനിർത്തൽ സാധ്യമാകുമെന്ന് ബൈഡൻ

ഗസ്സ: ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ചന്ദ്രമാസപ്പിറ അനുസരിച്ച് മാർച്ച് 10 അല്ലെങ്കിൽ 11ന് ആകും റമദാൻ ആരംഭം. ‘‘എനിക്ക് പ്രതീക്ഷയുണ്ട്. ഞങ്ങൾ അതിനായി കഠിനാധ്വാനം ചെയ്യുന്നു’’ -കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കാതെ മാധ്യമപ്രവർത്തകരോട് ബൈഡൻ പറഞ്ഞു.

തിങ്കളാഴ്ചയോടെ വെടിനിർത്തൽ സാധ്യമാകുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.

ഖത്തർ ചർച്ച വിജയത്തിലേക്ക് അടുക്കുന്നതിനിടെയാണ് ഗസ്സയിലെ അൽ റാഷിദ് റൗണ്ടബൗട്ടിൽ ഭക്ഷണ വിതരണത്തിന് കാത്തിരിക്കുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പ് കാര്യങ്ങൾ വഷളാക്കിയത്. 

Tags:    
News Summary - Joe Biden says Gaza ceasefire will be possible by Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.