ജോ ബൈഡൻ

വാഷിംങ്ടൺ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ചുള്ള ചർച്ചകൾക്കായി യു. എസ് പ്രസിഡന്‍റ് ജോ ബൈഡൻ പോളണ്ടിൽ വെള്ളിയാഴ്ച പ്രസിഡന്‍റ് ആൻഡ്രെജ് ദുഡയുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

യുക്രെയ്നിൽ റഷ്യ നടത്തി കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളെ യു.എസ് എങ്ങനെ വിലയിരുത്തുന്നുവെന്ന് സഖ്യകക്ഷികളുമായി അമേരിക്കൻ പ്രസിഡന്‍റ് ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. ബെൽജിയം സന്ദർശനത്തിന് ശേഷമായിരിക്കും ബൈഡന്‍റെ നാറ്റോ, ജി -7, യൂറോപ്യൻ യൂനിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്ൻ ജനതയെ പിന്തുണക്കുന്നതും പുടിനെതിരെ ലോകത്തെ അണിനിരത്തുന്നത് തുടരുന്നതിലുമാണ് ബൈഡന്‍റെ യൂറോപ്പ് യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സാകി പറഞ്ഞു. എന്നാൽ യുക്രെയ്ൻ സന്ദർശിക്കുന്നതിന് സാധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യക്കെതിരെ യൂറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഈ മാസാദ്യം പോളണ്ട് സന്ദർശിക്കുകയും പ്രസിഡന്‍റ് ദുഡയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം യുക്രെയ്നിൽ ഒരു കോടിയിൽപരം ജനങ്ങൾ ഭവനരഹിതരായി. ഇതിൽ 30 ലക്ഷത്തിലധികം ആളുകളും പോളണ്ടിലേക്കാണ് അഭയംതേടി പോയത്.

Tags:    
News Summary - Joe Biden To Travel To NATO Member Poland Over "Unprovoked War" In Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.