ഡമസ്കസ്: കിഴക്കൻ സിറിയയിെല ഇറാൻ പിന്തുണക്കുന്ന മിലിഷ്യകളുടെ സൈനികകേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് അറിയിച്ചു. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ മിലിഷ്യകൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണിത്. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ ഉത്തരവനുസരിച്ചാണ് സൈനികനീക്കമെന്ന് പെൻറഗൺ വക്താവ് ജോൺ കിർബി അറിയിച്ചു. ബൈഡൻ പ്രസിഡൻറായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്.
ഇറാെൻറ പിന്തുണയുള്ള ഹിസ്ബുല്ല, സയ്യിദ് അൽ ശുഹദ എന്നീ മിലിഷ്യകളുടെ ആയുധകേന്ദ്രങ്ങളും വാസസ്ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധിപേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങൾ അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ഇറാഖിലെ ഇർബിലിൽ യു.എസ് സൈനികരെ ലക്ഷ്യമിട്ട് മിലിഷ്യകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അമേരിക്കൻ സൈനികനടക്കം ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.