വാഷിങ്ടൺ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിെൻറ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ നിർത്തിവെച്ചു. വാക്സിൻ പരീക്ഷിച്ച ഒരാളിൽ വിപരീത ഫലം കണ്ടതിനെ തുടർന്നാണ് താൽകാലികമായി പരീക്ഷണം നിർത്തിവെച്ചത്.
വാക്സിൻ സ്വീകരിച്ചതിന് ശേഷം വ്യക്തിയുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇദ്ദേഹത്തിന് ബാധിച്ച രോഗമെന്താണെന്ന് വ്യക്തമായിട്ടില്ല.
കുരങ്ങുകളിലായിരുന്നു വാക്സിെൻറ ആദ്യഘട്ട പരീക്ഷണം. സെപ്റ്റംബർ 23 മുതലാണ് ജോൺസൺ ആൻഡ് ജോൺസൺ മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്.
അവസാനഘട്ട പരീക്ഷണത്തിൽ യു.എസിൽ നിന്നടക്കം 60,000 ത്തോളം പേരാണ് പങ്കാളികളാകുക. അർജൻറീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സികോ, പെറു, ദക്ഷിണാഫ്രിക്ക തുടങ്ങിയവയാണ് ജോൺസൺ ആൻഡ് ജോൺസെൻറ വാക്സിൻ പരീക്ഷിക്കുന്ന മറ്റു രാജ്യങ്ങൾ.
ഇൗ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗബ്രിയോസസ് വ്യക്തമാക്കിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.